ഡിസംബർ 14 ന് ആധാറിന് എന്താണ് സംഭവിക്കാൻ പോകുന്നത്.
2023 ഡിസംബർ 14 ന് ശേഷം ഡോക്യുമെന്റ് അപ്ഡേറ്റ് ചെയ്യാത്ത ആധാറുകൾക്ക് ഫൈൻ ഉണ്ടെന്ന തരത്തിലും മറ്റും ആരെങ്കിലും പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ ദയവായി അവഗണിക്കുക.
10 വർഷം കഴിഞ്ഞ ആധാർ കാർഡുകൾ പുതുക്കാൻ നിങ്ങളുടെ ആധാർ കാർഡിൽ ഉള്ളതുപോലെ പേരും മേൽവിലാസവും ഉള്ള രേഖകൾ ആണ് വേണ്ടത്.
ആയത് നിങ്ങൾ സ്വന്തമായി കമ്പ്യൂട്ടർ വഴിയോ,മൊബൈൽ ഫോൺ വഴിയോ ഡിസംബർ 14 വരെ പുതുക്കുമ്പോൾ ആധാർ അതോറിറ്റിയ്ക്ക് അടയ്ക്കേണ്ടുന്ന തുക ( നിലവിൽ 25 രൂപ ) അടയ്ക്കേണ്ടതില്ല..
അതായത് 25 രൂപ ലാഭിയ്ക്കാം.
അല്ലാതെ ഡിസംബർ 14 ആധാർ പുതുക്കാനുള്ള അവസാന തിയ്യതി അല്ല
ഇതേ കാര്യം ആധാർ സേവന കേന്ദ്രങ്ങൾ വഴി എപ്പോൾ ചെയ്താലും അതിന് സർക്കാർ നിശ്ചയിച്ച ചാർജ് വരുന്നതാണ്.
അടുത്തിടെ നിങ്ങൾ ആധാറിലെ പേര്, മേൽവിലാസം എന്നിവ തിരുത്തൽ വരുത്തിയിട്ടുണ്ടെങ്കിൽ മേല്പറഞ്ഞ ഡോക്യുമെന്റ് അപ്ഡേഷൻ ചെയ്യേണ്ടതില്ല.
( അങ്ങനെ ചെയ്യുമ്പോൾ അതോറിറ്റിയുടെ കയ്യിൽ നിങ്ങളുടെ കൃത്യമായ രേഖകൾ കിട്ടുന്നുണ്ട് അതുകൊണ്ടാണ് അപ്ഡേഷൻ ചെയ്യേണ്ടതില്ല എന്ന് പറയാൻ കാരണം)
ആധാർ അതോറിറ്റിയുടെ ഡാറ്റാബേസിൽ നമ്മുടെ കൃത്യമായ രേഖകൾ നൽകി ആധാറിനെ ശക്തിപ്പെടുത്തുക എന്നതാണ് ഡോക്യുമെന്റ് അപ്ഡേഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്..